ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; 3 വയസ്സുകാരനായി തെരച്ചിൽ ഊർജ്ജിതം

Published : Sep 03, 2023, 08:40 PM ISTUpdated : Sep 03, 2023, 09:48 PM IST
ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; 3 വയസ്സുകാരനായി തെരച്ചിൽ ഊർജ്ജിതം

Synopsis

ആതിരയുടെ മൂന്നു വയസ്സുള്ള മകൻ കാശിനാഥിനെ കാണാനില്ല

ആലപ്പുഴ: ചെങ്ങന്നൂര്‍ കൊല്ലകടവ് പാലത്തിനു സമീപം ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മൂന്നു വയസ്സുകാരനായ മകനെ കാണാതായി. ചെങ്ങന്നൂര്‍ വെണ്മണി  വലിയപറമ്പില്‍ സൈലേഷിന്റെ ഭാര്യ ആതിര എസ്. നായര്‍ ആണു മരിച്ചത്. ഇവരുടെ മകന്‍ 3 വയസുള്ള കാശിനാഥനെ  ആണ് കാണാതായത്. വൈകിട്ട് 6 മണിയോടെയാണ് അപകടം. ഡ്രൈവറടക്കം 5 പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. മാവേലിക്കര ആശുപത്രിയില്‍ പോയ ശേഷം തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്.

കോഴിക്കോട് മലപ്പുറം അതിര്‍ത്തിപ്രദേശമായ കക്കാടംപൊയില്‍ കോനൂര്‍ക്കണ്ടി മരത്തോട് റോഡില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. കൊടിയത്തൂര്‍ കുളങ്ങര സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. അബ്ദുള്‍ സലാമിനൊപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാത്രിയാണ് അപകടം നടന്നെതെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് വിവരം പുറംലോകം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കൊനൂര്‍ക്കണ്ടി മരത്തോട് റോഡിലെ എസ് വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രധാന ടൂറിസ്റ്റ് മേഖലയായ കക്കാടംപൊയിലിലേക്കുള്ള വഴിയിലാണ് വളവ് സ്ഥിതി ചെയ്യുന്നത്.

ബൈക്കപകടം തുടര്‍ന്ന് 12 വര്‍ഷം ചികിത്സ; ഒടുവില്‍ മരണത്തിന് കീഴടങ്ങി യുവാവ്

ബൈക്ക് അപകടത്തെ തുടര്‍ന്ന് 12 വര്‍ഷമായി ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. പരുമല കാഞ്ഞിരത്തിന്‍ മൂട്ടില്‍ എം.സി ആന്റണിയുടെ മകന്‍ മാത്യു കെ ആന്റണി(37)യാണ് മരിച്ചത്. 2011 നവംബര്‍ 19നാണ് പാണ്ടനാട്ടില്‍ വച്ച് അപകടം ഉണ്ടായത്. പരുമലയില്‍ സ്റ്റുഡിയോ നടത്തി കൊണ്ടിരുന്ന മാത്യു പാണ്ടനാട്ടില്‍ ഒരു വിവാഹ ആല്‍ബം കൊടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. നായ കുറുകെ ചാടിയപ്പോള്‍ ഇടിച്ച്, ബൈക്കില്‍ നിന്ന് തെറിച്ച് റോഡിലേക്ക് വീണായിരുന്നു അപകടമുണ്ടായത്. തുടര്‍ന്ന് തിരുവല്ല, പരുമല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായിട്ട് ചികിത്സ നടത്തി വരുകയായിരുന്നു. 

നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമായി. കുടുംബത്തിനാകെ ഉണ്ടായിരുന്ന 10 സെന്റ് സ്ഥലവും വീടും വിറ്റാണ് തുടക്കത്തില്‍ ചികിത്സകള്‍ നടത്തിയത്. ഇത് തികയാതെ വന്നപ്പോള്‍ സുമനസുകളുടെ സഹായം തേടി. 50 ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി വേണ്ടി വന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ആശുപത്രിയിലും വീട്ടിലുമായിട്ടായിരുന്നു ചികിത്സകള്‍ നടന്നത്. പിതാവ് ആന്റണിയും മാതാവ് ജസീന്തയും ഏക സഹോദരന്‍ സേവ്യറും ഊണും ഉറക്കവും ജോലിയും ഉപേക്ഷിച്ച് പരിചരിക്കാന്‍ ഒപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.

വിവാഹം കഴിഞ്ഞിട്ട് 12 വർഷം, ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ, പരാതിയുമായി സഹോദരന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം