വേറിട്ട രംഗഭാഷയും ശക്തമായ ആഖ്യാനശൈലിയും; സഫ്ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടിയ 'ഉടയോൻ തിരുടിയോർ' കോഴിക്കോട് അരങ്ങേറുന്നു

Published : Nov 11, 2026, 03:27 PM IST
award winning play udayon thirudiyor to be staged in kozhikode on november 15

Synopsis

ഡൽഹിയിൽ നടന്ന സഫ്ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടി ദേശീയ ശ്രദ്ധയാകർഷിച്ച 'ഉടയോൻ തിരുടിയോർ' കോഴിക്കോട് അരങ്ങേറുന്നു.

​കോഴിക്കോട്: ഡൽഹിയിൽ നടന്ന സഫ്ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടി ദേശീയ ശ്രദ്ധയാകർഷിച്ച 'ഉടയോൻ തിരുടിയോർ' കോഴിക്കോട് അരങ്ങേറുന്നു. കോഴിക്കോട് നാടക പ്രവർത്തക സംഘത്തിന്‍റെ നേതൃത്വത്തിൽ, പിമോക്ക ടെയിൽസ് ആർട്ട് കളക്ടീവ് (Pimoca Tales Art Collective) അണിയിച്ചൊരുക്കിയ നാടകം നവംബർ 15-നാണ് വേദിയിലെത്തുന്നത്. ഗോകുൽ രാജ് എഴുതി ഗോവിന്ദ് പപ്പു സംവിധാനം നിർവഹിച്ചിട്ടുള്ള ‘ഉടയോൻ തിരുടിയോർ’ വേറിട്ട രംഗഭാഷയും ശക്തമായ ആഖ്യാനശൈലിയും കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മാങ്കാവ് കാളൂർ റോഡിലുള്ള റിഥം ഹൗസിലാണ് 15-ന് നാടകം അരങ്ങേറുന്നത്.

നവംബർ 15-ന് ഉച്ചകഴിഞ്ഞ് 3 മണിക്കും വൈകുന്നേരം 7 മണിക്കും രണ്ട് ഷോകളായാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ​നാടകത്തിന്‍റെ പ്രവേശന പാസുകൾ ₹2000, ₹1000, ₹300 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 9895614934, 8593893577, 9847438630

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്തം; സണ്ണി ജോസഫ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് അടൂർ പ്രകാശ്
ഓൺലൈൻ തട്ടിപ്പിന് ഇരയായി, പ്രചോദനം ഉൾക്കൊണ്ട് വ്യാജ പാഴ്സൽ സർവീസ് തുടങ്ങി; 'ചാറ്റ് ജിപിടി വഴി വ്യാജ ബില്ല്', പണം തട്ടിയ യുവാവ് പിടിയിൽ