
ആലപ്പുഴ: പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പു സ്വാമിക്ക് (53) ട്രയിനില്‍ നിന്ന് വീണ് ഗുരുതര പരിക്ക്. അരക്ക് താഴേക്കാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ഉറക്കത്തിലായിരുന്ന കറുപ്പു സ്വാമി ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് നീങ്ങി തുടങ്ങിയപ്പോഴാണ് ഉണർന്നത്. ട്രയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുമ്പ് ഇറങ്ങാനുള്ള ശ്രമത്തില്‍ അദ്ദേഹം ട്രയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ ട്രയിനിന് സ്പീഡ് കൂടിയിരുന്നു.
സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലേക്കാണ് കറുപ്പു സ്വാമി ചാടിയെങ്കിലും പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് അദ്ദേഹം വീഴുകയായിരുന്നു. ഇത് കണ്ട് ആളുകള്‍ ബഹളം വച്ചതോടെ ഉടൻ തന്നെ തീവണ്ടി നിർത്തി. തുടര്‍ന്ന് ട്രയിനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ചവിട്ട് പടിയുടെ ഭാഗം ആർ പി എഫും അഗ്നി രക്ഷാ സേനയും ചേർന്ന് മുറിച്ച് മാറ്റിയാണ് കറുപ്പുസ്വാമിയെ ട്രാക്കില്‍ നിന്നും രക്ഷപ്പെടുത്തിയത്. വീഴ്ചയില്‍ കറുപ്പു സ്വാമിക്ക് വയറിന്‍റെ ഭാഗത്ത് അടക്കം ഗുരുതര പരിക്കേറ്റു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആന്തരീക അവയവങ്ങൾക്കും മുറിവേറ്റതായാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam