മിനിപമ്പയിൽ കുളിക്കാനിറങ്ങിയ അയ്യപ്പഭക്തനെ കാണാതായി

Web Desk   | Asianet News
Published : Dec 23, 2019, 10:52 PM IST
മിനിപമ്പയിൽ കുളിക്കാനിറങ്ങിയ അയ്യപ്പഭക്തനെ കാണാതായി

Synopsis

കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ച 11പേരടങ്ങുന്ന സംഘമാണ് കുറ്റിപ്പുറം മിനിപമ്പക്കടുത്ത് ഹോട്ടലിന് സമീപം കുളിക്കാൻ ഇറങ്ങിയത്

എടപ്പാൾ: മിനിപമ്പയിൽ കുളിക്കാനിറങ്ങിയ അയ്യപ്പഭക്തനെ കാണാതായി. കർണാടക ബാഗൽകോട്ട  സ്വദേശി പ്രദീപ് മേട്ടി(25)നെയാണ് ഒഴിക്കിൽ പെട്ട് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ച 11പേരടങ്ങുന്ന സംഘമാണ് കുറ്റിപ്പുറം മിനിപമ്പക്കടുത്ത് ഹോട്ടലിന് സമീപം കുളിക്കാൻ ഇറങ്ങിയത്. റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഫയർഫോഴ്‌സ്, ലൈഫ് ഗാർഡ്, ട്രോമ കെയർ, പോലീസ്, നാട്ടുകാർ മുങ്ങൽ വിദഗ്ധർ എന്നിവർ തിരച്ചിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്