പിഞ്ചു കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചു

Published : Jul 20, 2022, 06:39 PM ISTUpdated : Jul 20, 2022, 06:52 PM IST
പിഞ്ചു കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചു

Synopsis

കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാൻ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു

കോഴിക്കോട്: പേരാമ്പ്രയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു. പേരാമ്പ്ര ഈർപ്പാപൊയിൽ ഗിരീഷിന്‍റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവും പ്രായമായ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാൻ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ പേരാമ്പ്ര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് ഗിരീഷ് വിദേശത്താണ്. തേജാ ലക്ഷ്മി, വേദാലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

കണ്ണൂരിൽ ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അതേസമയം കണ്ണൂരിൽ നിന്നുള്ള മറ്റൊരു വാർത്ത ഏണിപ്പടിയിൽ നിന്ന് വീണു കുഞ്ഞ് മരിച്ചെന്നതാണ്. മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. യു ഷാജഹാൻ - മുഹൈറ ദമ്പതികളുടെ മകൾ ബിൻത്ത് ഷാജഹാൻ ആണ് മരിച്ചത്. വീട്ടിനകത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്നു കുട്ടി അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രി വീട്ടിലെ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഏണിപ്പടിയിലേക്ക് കുഞ്ഞ് കയറി. മാതാപിതാക്കൾ ശ്രദ്ധിക്കുന്നതിന് മുൻപ് താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.

നാല് മാസം പ്രായമായ കുഞ്ഞിനെ മൂന്ന് നില കെട്ടിടത്തിൽ നിന്ന് എറിഞ്ഞ് കൊന്ന് കുരങ്ങ്

അതേസമയം ഉത്തർപ്രദേശിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത നാല് മാസം പ്രായമായ കുഞ്ഞിനെ മൂന്നുനില കെട്ടിടത്തിൽ നിന്ന് കുരങ്ങ് എറിഞ്ഞുകൊന്നു എന്നതാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ദുങ്ക ഗ്രാമത്തിൽ നിന്നാണ് ഇത്തരമൊരു ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യ്തത്. യുപി സ്വദേശി നിർദേഷ് ഉപാധ്യായയുടെ നാല് മാസം പ്രായമായ കുഞ്ഞിനെയാണ് കുരങ്ങൻമാര്‍ എറിഞ്ഞുകൊന്നത്. ഉപാധ്യായയും ഭാര്യയും കുഞ്ഞുമായി മൂന്ന് നില കെട്ടിടത്തിന്റെ ടെറസിലൂടെ നടക്കുകായയിരുന്നു. ഇതിനിടെ കുരങ്ങൻമാരുടെ ഒരു കൂട്ടം ഇവിടെയെത്തി. കുരങ്ങൻമാരെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടം ഇവരെ വളഞ്ഞു. ഇതോടെ ടെറസിൽ നിന്ന് കോണി വഴി ഇറങ്ങാൻ തുടങ്ങിയ ദമ്പതികളുടെ കയ്യിൽ നിന്ന് കുഞ്ഞ് താഴെ വീണു. ഉപാധ്യായ കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കുരങ്ങൻ കുഞ്ഞിനെ എടുത്ത് താഴേക്ക് എറിയുകയായിരുന്നു. മൂന്ന് നില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ കുഞ്ഞ് അപ്പോൾ തന്നെ മരിച്ചു. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പെട്ടു പെട്ടു പെട്ടു'! ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും