Asianet News MalayalamAsianet News Malayalam

നാല് മാസം പ്രായമായ കുഞ്ഞിനെ മൂന്ന് നില കെട്ടിടത്തിൽ നിന്ന് എറിഞ്ഞ് കൊന്ന് കുരങ്ങ്

യുപി സ്വദേശി നിർദേഷ് ഉപാധ്യായയുടെ നാല് മാസം പ്രായമായ കുഞ്ഞിനെയാണ് കുരങ്ങൻമാര്‍ എറിഞ്ഞുകൊന്നത്. 

4 Month Old Baby Thrown from 3 Storey Building by Monkey in UP
Author
Lucknow, First Published Jul 18, 2022, 8:36 AM IST

ലക്നൗ : നാല് മാസം പ്രായമായ കുഞ്ഞിനെ മൂന്നുനില കെട്ടിടത്തിൽ നിന്ന് കുരങ്ങ് എറിഞ്ഞുകൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ദുങ്ക ഗ്രാമത്തിൽ നിന്നാണ് ഇത്തരമൊരു ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. യുപി സ്വദേശി നിർദേഷ് ഉപാധ്യായയുടെ നാല് മാസം പ്രായമായ കുഞ്ഞിനെയാണ് കുരങ്ങൻമാര്‍ എറിഞ്ഞുകൊന്നത്. 

ഉപാധ്യായയും ഭാര്യയും കുഞ്ഞുമായി മൂന്ന് നില കെട്ടിടത്തിന്റെ ടെറസിലൂടെ നടക്കുകായയിരുന്നു. ഇതിനിടെ കുരങ്ങൻമാരുടെ ഒരു കൂട്ടം ഇവിടെയെത്തി. കുരങ്ങൻമാരെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടം ഇവരെ വളഞ്ഞു. ഇതോടെ ടെറസിൽ നിന്ന് കോണി വഴി ഇറങ്ങാൻ തുടങ്ങിയ ദമ്പതികളുടെ കയ്യിൽ നിന്ന് കുഞ്ഞ് താഴെ വീണു. 

ഉപാധ്യായ കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കുരങ്ങൻ കുഞ്ഞിനെ എടുത്ത് താഴേക്ക് എറിയുകയായിരുന്നു. മൂന്ന് നില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ കുഞ്ഞ് അപ്പോൾ തന്നെ മരിച്ചു. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തും. 

Follow Us:
Download App:
  • android
  • ios