മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; സംഭവം പാലക്കാട്

Published : Aug 31, 2025, 07:17 AM IST
newborn baby

Synopsis

മീനാക്ഷിപുരത്ത് നാല് മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്.

പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ശിശു മരിച്ചു. പോഷകാഹാരക്കുറവ് നേരിടുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ് മരിച്ചത്. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞ് പോഷകാഹാര കുറവ് നേരിട്ടിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. രണ്ട് വർഷം മുമ്പ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞ് ഇതേ രീതിയിലാണ് മരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം