
കണ്ണൂർഛ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. പരാതി നൽകുമെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് പ്രതികരിച്ചു. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണ കാരണമെന്ന് ബിജേഷ് ആരോപിച്ചു. വീഴ്ച പറ്റിയിട്ടില്ലെന്ന് ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പറഞ്ഞു. ഗർഭപാത്രത്തിൽ കുഞ്ഞും മറുപിള്ളയും വേർപെട്ടു. തുടർന്നുണ്ടായ അബ്രപ്ഷോ പ്ലാസന്‍റ എന്ന അവസ്ഥയാണ് മരണകാരണമെന്നും ഡോക്ടർ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam