സഹായങ്ങൾക്ക്‌ കാത്തുനിന്നില്ല: വേദനകളില്ലാത്ത ലോകത്തേക്ക് ഫാത്തിമമോള്‍ യാത്രയായി

Published : Oct 04, 2018, 08:33 PM IST
സഹായങ്ങൾക്ക്‌ കാത്തുനിന്നില്ല: വേദനകളില്ലാത്ത ലോകത്തേക്ക് ഫാത്തിമമോള്‍ യാത്രയായി

Synopsis

നാടൊന്നായി പ്രാര്‍ഥിച്ചിട്ടും സഹായ വാഗ്ദാനങ്ങളൊഴുകിയിട്ടും ഫാത്തിമ മോളുടെ ജീവന്‍ രക്ഷിക്കാനായില്ല. വേദനയില്ലാത്ത ലോകത്തേക്ക് ആ കുരുന്ന് യാത്രയായി. ക്യാന്‍സര്‍ ബാധിച്ച്  കരള്‍ അമിതമായി വളരുന്ന ഹിപ്പറ്റൊ ബ്ലാസ്റ്റോമ എന്ന അപൂര്‍വ രോഗത്തിനടിമപ്പെട്ട ഒന്നര വയസ്സുകാരി ഫാത്തിമമോള്‍ മുലപ്പാല്‍ പോലും കുടിക്കാനാകാതെ വേദന തിന്ന് കഴിയുകയായിരുന്നു.

ആലപ്പുഴ: നാടൊന്നായി പ്രാര്‍ഥിച്ചിട്ടും സഹായ വാഗ്ദാനങ്ങളൊഴുകിയിട്ടും ഫാത്തിമ മോളുടെ ജീവന്‍ രക്ഷിക്കാനായില്ല. വേദനയില്ലാത്ത ലോകത്തേക്ക് ആ കുരുന്ന് യാത്രയായി.

ക്യാന്‍സര്‍ ബാധിച്ച്  കരള്‍ അമിതമായി വളരുന്ന ഹിപ്പറ്റൊ ബ്ലാസ്റ്റോമ എന്ന അപൂര്‍വ രോഗത്തിനടിമപ്പെട്ട ഒന്നര വയസ്സുകാരി ഫാത്തിമമോള്‍ മുലപ്പാല്‍ പോലും കുടിക്കാനാകാതെ വേദന തിന്ന് കഴിയുകയായിരുന്നു.

ഇതിനിടെ ആറ് തവണ കീമോതെറാപ്പിയും നടത്തി. ദരിദ്രകുടുംബത്തില്‍ പെട്ട മുല്ലാത്ത് വളപ്പ് ഷജീര്‍-സുറുമി ദമ്പതികള്‍ മകളുടെ ചികിത്സക്കായി ഏറെ വിഷമിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ നാട്ടിലും വിദേശത്തുമുള്ള നിരവധി പേര്‍ സഹായവാഗ്ദാനവുമായി രംഗത്ത് വന്നെങ്കിലും അതൊന്നും സ്വീകരിക്കാന്‍ നില്‍ക്കാതെ ഫാത്തിമമോള്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയാകുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു ഫാത്തിമമോളുടെ അന്ത്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി