മാവേലി എക്സ്പ്രസിലെ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരനെ പിടികൂടിയത് ഷൊർണൂർ സ്റ്റേഷൻ പരിസരത്തുവച്ച്

Published : Jun 03, 2025, 08:52 AM IST
മാവേലി എക്സ്പ്രസിലെ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരനെ പിടികൂടിയത് ഷൊർണൂർ സ്റ്റേഷൻ പരിസരത്തുവച്ച്

Synopsis

പണം, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ എന്നിയടങ്ങിയ ബാഗാണ് മോഷ്ടിച്ചത്.

തൃശൂര്‍: തിരുവനന്തപുരം - മംഗലാപുരം മാവേലി എക്‌സ്പ്രസിലെ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി അജ്മല്‍ ഷായെ (23) അറസ്റ്റ് ചെയ്തു. പണം, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ എന്നിയടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. ആര്‍പിഎഫും റെയില്‍വെ പോലീസും ചേര്‍ന്ന് ഷൊര്‍ണൂര്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. 

ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് എസ്ഐ അനില്‍ മാത്യു, ആര്‍പിഎഫ് എസ്ഐ. ഷാജു തോമസ്, ആര്‍പിഎഫ് പാലക്കാട് ക്രൈം ഇന്റലിജന്‍സ് വിഭാഗം എസ്ഐ എപി അജിത്ത് അശോക്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ബൈജു, രാധാകൃഷ്ണന്‍, സുധീര്‍, മുരളീധരന്‍, കോണ്‍സ്റ്റബിള്‍മാരായ സി അബ്ബാസ്, വനിത കോണ്‍സ്റ്റബിള്‍ സൗമ്യമോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്