
ചേര്‍ത്തല: കൊവിഡോണത്തിലെ കുഞ്ഞന്‍ പൂക്കളം സമൂഹമാധ്യമങ്ങളില്‍ തരംഗമായി.വൈദ്യുതി ഭവനില്‍ ചീഫ് സേഫ്റ്റി കമ്മീഷണറുടെ കാര്യാലയത്തിലെ എഞ്ചിനീയറായ പട്ടണക്കാട് വിസ്‌മയത്തില്‍ കെസി ബൈജുവാണ് കുഞ്ഞനെങ്കിലും സ്റ്റെലിഷ് ഓണപൂക്കളമൊരുക്കി നവമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
കോവിഡ് നിയന്ത്രണത്തിലുള്ള ഓണത്തിന് ബോധവത്‌കരണത്തിന്റെ വലിയ സന്ദേശം പകരുന്നുണ്ട് ഈ കുഞ്ഞന്‍ പൂക്കളം. പത്തുതരം പൂവുകളുമായാണ് രണ്ടരയിഞ്ചുവ്യാസത്തില്‍ പൂക്കളമൊരുക്കിയത്. പരമ്പരാഗത രീതികൾ പിന്തുടർന്നാണ് ഏറ്റവും ചെറിയ പൂക്കളമൊരുക്കിയതെന്ന് ബൈജു പറയുന്നു.
വീട്ടുവളപ്പില്‍ നിന്നും സമാഹരിച്ച എട്ടിനം പൂവും രണ്ടിലകളും കൊണ്ടാണ് ഒരു മണിക്കൂര്‍ കൊണ്ട് പൂക്കളെം തീര്‍ത്തത്. മണ്ണുപയോഗിച്ചു ഒരുക്കി ചെറിയ ട്വീസറിന്റെ സഹായത്താലാണ് പൂക്കള്‍ കത്യമായി വിരിച്ചത്.
വൈദ്യുതി മേഖലയില്‍ 50ലധികം കണ്ടുപിടിത്തങ്ങള്‍ നടത്തിയ ആളാണ് കെസി ബൈജു. വലിയ ആഘോഷങ്ങളും ഒന്നിനും കുറവു വരുത്താതെ എല്ലാമായി ചെറുതായി ആഘോഷിക്കാമെന്നും. ഇപ്പോള്‍ വേണ്ടത് സ്വയം നിയന്ത്രണങ്ങളാണെന്നുമുള്ള സന്ദേശമാണ് കുഞ്ഞന്‍ പൂക്കളം തരുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam