മദ്യപിച്ചെത്തും, ഭർത്താവും ഭർതൃപിതാവും അശ്ലീലം പറയും, സ്ത്രീധനം ചോദിച്ച് മർദ്ദനം; മരുമകളുടെ പരാതി, കേസെടുത്തു

Published : Apr 23, 2025, 12:17 PM IST
മദ്യപിച്ചെത്തും, ഭർത്താവും ഭർതൃപിതാവും അശ്ലീലം പറയും, സ്ത്രീധനം ചോദിച്ച് മർദ്ദനം; മരുമകളുടെ പരാതി, കേസെടുത്തു

Synopsis

ഭർത്താവ്  മദ്യപിച്ചെത്തി നിരന്തരം ഉപദ്രവിക്കുകയും സ്ത്രീധനത്തിന്റെ പേരില്‍ ശരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു

കോഴിക്കോട്: മദ്യപിച്ചെത്തി സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ കേസെടുത്ത് പൊലീസ്. കൊടുവള്ളി സ്വദേശിനിയായ മാണിക്കോത്ത് വീട്ടില്‍ അശ്വതിയുടെ പരാതിയിലാണ് നടപടി. ഇവരുടെ ഭര്‍ത്താവ് നന്‍മണ്ട സ്വദേശിയായ മിഥുന്‍, പിതാവ് ഹരിദാസന്‍, മാതാവ് മീന എന്നിവര്‍ക്കെതിരെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

വീട്ടില്‍ മദ്യപിച്ചെത്തി നിരന്തരം ഉപദ്രവിക്കുകയും സ്ത്രീധനത്തിന്റെ പേരില്‍ ശരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു. വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിലും വീട് നിര്‍മാണ ആവശ്യങ്ങള്‍ക്കുമായി 24 പവനോളം സ്വര്‍ണം നല്‍കിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോള്‍ പീഡനം കൂടിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നു. 

ഭര്‍ത്താവും ഭര്‍തൃപിതാവും വീട്ടില്‍ മദ്യപിച്ചെത്തി തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും അക്രമം നടത്തുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ പരിക്കേറ്റിരുന്നതായും ബാലുശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമം ഭയന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെയും അഞ്ചുവയസ്സുള്ള മകളെയും ഒത്തുതീര്‍പ്പിന് വിളിച്ച് വാടകവീട്ടിലേക്ക് മാറിയശേഷവും മിഥുന്‍ മദ്യപിച്ചെത്തി ഉപദ്രവം തുടര്‍ന്നതായും പരാതിയുണ്ട്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More : അകത്ത് ആളില്ല, നരിപ്പറ്റയിൽ വീട് വളഞ്ഞ് പൊലീസ്; കിടപ്പുമുറിയിൽ പ്ലാസ്റ്റിക് കവറിൽ 10 ലക്ഷത്തിന്‍റെ എംഡിഎംഎ

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം