വയനാട് ബാണാസുര സാഗർ അണക്കെട്ട് ഉടൻ തുറക്കാന്‍ സാധ്യത; ജാഗ്രത നിര്‍ദ്ദേശം

By Web TeamFirst Published Aug 9, 2019, 12:21 PM IST
Highlights

കബനി നിറഞ്ഞ് കവിഞ്ഞതോടെ  നേരത്തെ ബീച്ചനഹള്ളി അണക്കെട്ടിന്‍റെ 4 ഷട്ടറുകള്‍ തുറന്നിരുന്നു. ജലനിരപ്പ് 733 അടിയിലെത്തിയാല്‍ ബാണാസുരസാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കുമെന്ന് കെഎസ്ഇബി

കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുരസാഗര്‍ അണക്കെട്ട് ഉടന്‍ തുറന്നേക്കും. മഴ തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്നു കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള വ്യക്തമാക്കി. അണക്കെട്ടിന് താഴെ ഭാഗത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ജലനിരപ്പ് 733 അടിയിലെത്തിയാല്‍ ഡാമിന്‍റെ ഷട്ടര്‍ തുറക്കുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയത്. 

കബനി നിറഞ്ഞ് കവിഞ്ഞതോടെ  നേരത്തെ ബീച്ചനഹള്ളി അണക്കെട്ടിന്‍റെ 4 ഷട്ടറുകള്‍ തുറന്നിരുന്നു. കബനിയുടെ വൃഷ്ടി പ്രദേശങ്ങളിൽ രണ്ട് ദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. അതിതീവ്ര മഴ തുടർന്നാല്‍ വയനാട് ബാണാസുര സാഗർ അണക്കെട്ട് ഉടൻ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

അടുത്ത 24 മണിക്കൂർ അതിശക്തമായ മഴയെന്നാണ് കാലാവസ്ഥാ പ്രവചനം. വയനാട്ടിൽ മാത്രം പതിനായിരത്തോളം പേർ ക്യാമ്പുകളിലാണുള്ളത്. വയനാട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

click me!