
മലപ്പുറം: ആലങ്കോട് ബാങ്ക് ജീവനക്കാരനെ എകെജി സാംസ്‌കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാകൂട്ടത്തിൽ കൃഷ്ണകുമാർ (47) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൃഷ്ണകുമാർ ജീവനൊടുക്കിയതെന്നാണ് സംശയം.
കൃഷ്ണകുമാറിന്‍ററെ സുഹൃത്തുക്കൾ വീടിന് സമീപത്ത് പ്രവർത്തിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിൽ തെരഞ്ഞ് വന്നപ്പോഴാണ് വായനശാലയ്ക്കുള്ളിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാർട്ടി പ്രവർത്തകനുമാണ് കൃഷ്ണകുമാർ. ചങ്ങരംകുളം കാർഷിക വികസന ബാങ്കിലെ ജീവനക്കാരനക്കാരനായിരുന്നു. ഭാര്യ : പ്രിയ.
കഴിഞ്ഞ ദിവസം തൃശൂരില്‍ ബി.ഫാം വിദ്യാർത്ഥിനിയെയെും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് കിഴക്കുംതുള്ളി രമേഷിന്‍റെ മകൾ ഐശ്വര്യയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. 20 വയസായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി കഴിഞ്ഞെത്തിയപ്പോളാണ് വിവരം അറിയുന്നത്. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വാതിൽ തുറന്ന് ഐശ്വര്യയെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഐശ്വര്യ. അമ്മ: സിന്ധു. സഹോദരങ്ങൾ: അക്ഷയ്, അശ്വതി.
Read More : 'പിഎം മുദ്രാ യോജന പദ്ധതിക്ക് കീഴില്‍ 20,55,000 രൂപ ലോണ്‍'; ഫോണിൽ മെസേജ്, സത്യം ഇതാണ്...
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം