
പാലക്കാട്: പാലക്കാട് കാഴ്ചപറമ്പ് സിഗ്നൽ ജംഗ്ഷനിൽ അപകടം. കാറിനു പിറകിൽ ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാർ ഏറെ മുന്നോട്ടു പോയി നിന്നു. കാർ യാത്രക്കാരും മറ്റു വാഹനങ്ങളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണ്. അപകടത്തിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് പോയ കാർ മറ്റ് വാഹനങ്ങൾക്കിടയിലൂടെ കറങ്ങിത്തിരിഞ്ഞ്, നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
പുണെ - മുംബൈ എക്സ്പ്രസ് വേയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു; നാല് പേർ വെന്തുമരിച്ചു
ദിവസങ്ങളായി ജോലി ചെയ്തിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നു വീണു, മാനന്തവാടിയിൽ യുവാവിന് ദാരുണന്ത്യം
കനത്ത മഴയിൽ റോഡരികിലെ തെങ്ങ് കടപുഴകി വീണു; വയോധികയ്ക്ക് ദാരുണാന്ത്യം