തിരിച്ചടവ് മുടങ്ങാതിരുന്നിട്ടും ജപ്തി നോട്ടീസ്; പരാതിയുമായി കുടുംബം കോടതിയില്‍

By Web TeamFirst Published Jul 8, 2019, 7:36 PM IST
Highlights

കാസർകോട് പരപ്പ അട്ടേങ്ങാനം സ്വദേശി രാഘവനാണ് സിണ്ടിക്കേറ്റ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്. സർഫാസി നിയമപ്രകാരമാണ് നടപടിയെന്നാണ് ബാങ്ക് വിശദീകരണം. 

കാസർകോട്: തിരിച്ചടവ് മുടങ്ങാത്ത ലോണിന്റെ പേരിൽ ജപ്തി നോട്ടീസ്. കാസർകോട് പരപ്പ അട്ടേങ്ങാനം സ്വദേശി രാഘവനാണ് സിൻഡിക്കേറ്റ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്. സർഫാസി നിയമപ്രകാരമാണ് നടപടിയെന്നാണ് ബാങ്ക് വിശദീകരണം. പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.

സിൻഡിക്കേറ്റ് ബാങ്കിന്റെ ആനന്ദാശ്രമം ബ്രാഞ്ചിൽ നിന്നും 2006ലാണ് രാഘവൻ രണ്ട് ലക്ഷം രൂപ ഭവന വായ്പ എടുത്തത്. 2010ൽ ഇതേ ബാങ്കിൽ നിന്നും സ്വർണം ഈട് വച്ച് 90000 രൂപ കാർഷിക വായ്പയും എടുത്തു. ഭവന വായ്പയിൽ തിരിച്ചടവ് മുടങ്ങിയിട്ടില്ല. നോട്ട് നിരോധനത്തെ തുടർന്ന് 2016 നവംബറിൽ കാർഷിക വായ്പ തിരിച്ചടവ് തുക സ്വീകരിക്കാൻ ബാങ്ക് തയ്യാറായില്ല. 

തിരിച്ചടവ് മുടങ്ങിയെന്ന് കാണിച്ച് പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടു. ഇത് അടക്കാൻ രാഘവൻ തയ്യാറായില്ല. ഇതോടെ കൃത്യമായ വായ്പ തിരിച്ചടയ്ക്കുന്ന ഭവന വായ്പ മുടങ്ങിയെന്ന ചൂണ്ടിക്കാട്ടി ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. തുടർച്ചയായി അറിയിച്ചിട്ടും വായ്പ തിരിച്ചടച്ചില്ലെന്നും സർഫാസി നിയമപ്രകാരമാണ് നടപടിയെന്നുമാണ് ബാങ്കിന്റെ പ്രതികരണം.

click me!