
തിരുവനന്തപുരം: തലസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനെത്തിച്ച 25 ചാക്ക് നിരോധിത പുകയില ഉത്പന്നവുമായി യുവാവ് പിടിയിൽ. കൊട്ടിയം മയ്യനാട് ഈഞ്ചവിള വീട്ടിൽ പ്രവീണിനെയാണ് (26) കാറിൽ കടത്തുകയായിരുന്ന പുകയില ഉത്പന്നവുമായി കഴക്കൂട്ടം പൊലീസും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റുചെയ‌്തത്. 'ഇന്നലെ രാവിലെ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപത്തെ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കൊല്ലത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കാറിൽ വൻതോതിൽ ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ തന്ത്രപരമായി വളയുകയായിരുന്നു. പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ലഹരിവസ്തുക്കളുടെ ഉറവിടം എവിടെയാണെന്നും കണ്ടെത്തുന്നതിനായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam