ആലപ്പുഴയില്‍നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Published : Mar 30, 2020, 10:50 PM IST
ആലപ്പുഴയില്‍നിന്ന് നിരോധിത പുകയില  ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Synopsis

നിരോധനാജ്ഞനയ്ക്ക്  മുമ്പ് അഞ്ചു രൂപ നിരക്കില്‍ വാങ്ങി സ്റ്റോക്ക്  ചെയ്ത  ഹാന്‍സ്  200  രൂപയ്ക്കു വരെയാണ്  വില്പന നടത്തിയിരുന്നത്‌  

ആലപ്പുഴ: നൂറനാട് എക്‌സൈസ്‌റേഞ്ച്  ഇന്‍സ്പക്ടര്‍  ഇ.ആര്‍.ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍  ഹാന്‍സ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു. നൂറനാട്, പടനിലം, ആദിക്കാട്ട്കുളങ്ങര ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് അനധികൃതമായി ചില്ലറവില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്നനൂറോളം ഹാന്‍സ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തത്.

സംഭവത്തില്‍ രണ്ട് പേരെ പിടികൂടി. നൂറനാട്  തത്തംമുന്ന മധുഭവനം  വിശ്വംഭരന്‍ ഭാര്യ പത്മാക്ഷി, ആദിക്കാട്ടുകുളങ്ങര പാത്തു വിളയില്‍ റിയാസ് എന്നിവരെയാണ് പിടികൂടിയത്. നിരോധനാജ്ഞനയ്ക്ക്  മുമ്പ് അഞ്ചു രൂപ നിരക്കില്‍ വാങ്ങി സ്റ്റോക്ക്  ചെയ്ത  ഹാന്‍സ്  200  രൂപയ്ക്കു വരെയാണ് വില്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

PREV
click me!

Recommended Stories

മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു
കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ