തേന്‍ പെട്ടികള്‍ തകര്‍ക്കും, പിന്നെ മധുരം നുകരും; നിലമ്പൂരിനെ ഭീതിയിലാഴ്ത്തി വീണ്ടും കരടിയിറങ്ങി: വീഡിയോ

Published : Jan 09, 2024, 10:07 AM IST
തേന്‍ പെട്ടികള്‍ തകര്‍ക്കും, പിന്നെ മധുരം നുകരും; നിലമ്പൂരിനെ ഭീതിയിലാഴ്ത്തി വീണ്ടും കരടിയിറങ്ങി: വീഡിയോ

Synopsis

പതിവായി പ്രദേശത്തിറങ്ങി ഭീതിപരത്തുന്ന കരടി തന്നെയാണ് ഇന്നലെ രാത്രി വീണ്ടും വന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്നലെ രാത്രി 11ഓടെയാണ് പ്രദേശത്തുകൂടെ പോവുകയായിരുന്ന യാത്രക്കാരന്‍ കരടിയെ കണ്ടത്.

മലപ്പുറം: മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് വീണ്ടും കരടി ഇറങ്ങി. പതിവായി പ്രദേശത്തിറങ്ങി ഭീതിപരത്തുന്ന കരടി തന്നെയാണ് ഇന്നലെ രാത്രി വീണ്ടും വന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്നലെ രാത്രി 11ഓടെയാണ് പ്രദേശത്തുകൂടെ പോവുകയായിരുന്ന യാത്രക്കാരന്‍ കരടിയെ കണ്ടത്. ഒരു മാസമായി പ്രദേശത്ത് കരടി ശല്യമുണ്ട്. റബ്ബര്‍ തോട്ടങ്ങളില്‍ വ്യാപകമായ തേന്‍ കൃഷി ചെയ്യുന്ന  പ്രദേശമാണിത്. ഓരോ തവണയും  കരടിയെത്തി തേന്‍ പെട്ടികള്‍ വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തവണയും തേന്‍ പെട്ടികള്‍ തകര്‍ത്താണ് കരടി മടങ്ങിയത്.

തേന്‍ പെട്ടികള്‍ തകര്‍ത്തശേഷം തേന്‍ കുടിച്ചശേഷമാണ് കരടി സ്ഥലത്തുനിന്നും പോകാറുള്ളത്. പലപ്പോഴായി കരടി ഇറങ്ങി  കൃഷിനാശമുണ്ടാക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. കരടിയിറങ്ങിയ വിവരം അറിയിച്ചെങ്കിലും രാത്രിയില്‍ വനപാലകര്‍ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കരടിയിറങ്ങിയതിന്‍റെ ദൃശ്യങ്ങളും നാട്ടുകാര്‍ പകര്‍ത്തി. രാത്രിയില്‍ പ്രദേശത്തുകൂടെ  പോകുന്നവരെ ആക്രമിക്കുമോയെന്ന ഭയത്തിലാണ് അധികൃതര്‍. 
കരടിയെ പിടികൂടി ആശങ്ക അകറ്റമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കേരളീയത്തിൽനിന്ന് എന്തുകിട്ടി? ചോദ്യങ്ങൾക്ക് മറുപടിയില്ല! പിരിച്ച തുകയുടെ വിവരങ്ങളില്ലെന്ന് ജിഎസ്‍ടി വകുപ്പ്

 

PREV
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു