ഓട്ടോറിക്ഷയിലെത്തിയ സംഘം കേബിൾ മുറിക്കുന്നത് കണ്ട് സംശയം തോന്നിയാണ് നാട്ടുകാർ ഇടപെട്ടത്. എന്തിനാണ് ഈ കേബിൾ മുറിക്കുന്നതെന്ന് നാട്ടുകാർ ചോദിച്ചപ്പോൾ സംഘത്തിന് മറുപടി ഇല്ലായിരുന്നു…

കോഴിക്കോട്: ബി എസ് എൻ എൽ കേബിൾ മുറിച്ച് കടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. കോഴിക്കോട് മുക്കം തോട്ടുമുക്കത്താണ് സംഭവം. ഓട്ടോറിക്ഷയിലെത്തിയ സംഘം കേബിൾ മുറിക്കുന്നത് കണ്ട് സംശയം തോന്നിയാണ് നാട്ടുകാർ ഇടപെട്ടത്. എന്തിനാണ് ഈ കേബിൾ മുറിക്കുന്നതെന്ന് നാട്ടുകാർ ചോദിച്ചപ്പോൾ സംഘത്തിന് മറുപടി ഇല്ലായിരുന്നു. പിന്നാലെ ആളുകൾ കൂടിയതോടെ സംഘം വാഹനത്തിൽ കടന്നു കളഞ്ഞു. പിന്നിൽ മോഷണ സംഘമെന്നാണ് സംശയം. കേബിളിനുള്ളിലെ കോപ്പർ മോഷ്ടിക്കാനായിരുന്നു ശ്രമമെന്നാണ് വ്യക്തമാകുന്നത്. കേബിൾ മുറിക്കുന്നതടക്കമുള്ള ജോലികൾക്കായി ബി എസ് എൻ എൽ ഉദ്യോഗസ്ഥർ ഇങ്ങനെ ഓട്ടോറിക്ഷയിൽ വരില്ലല്ലോ എന്നും മോഷണ സംഘമാകുമെന്നുമുള്ള നാട്ടുകാരുടെ സംശയമാണ് മോഷണ ശ്രമം പൊളിച്ചത്. കേബിൾ മുറിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബി എസ് എൻ എൽ അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് നീക്കം.