
കൊച്ചി: പാലാരിവട്ടത്ത് വാങ്ങിയ സാധനത്തിന്‍റെ പണം ചോദിച്ചതിന് കടയിലെ ജീവനക്കാരന് യുവാവിന്‍റെ മര്‍ദ്ദനം. ആലിന്‍ചുവടുള്ള ടീ ഷോപ്പില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ യുവാവ് കടയില്‍ നാശനഷ്ടങ്ങളും വരുത്തിവച്ചു. യുവാവിനായി പാലാരിവട്ടം പൊലീസ് അന്വേഷണം തുടങ്ങി.
ആലിന്‍ചുവടുള്ള അഡാര്‍ ടീ ഷോപ്പിലാണ് സംഭവം. കടയില്‍ നിന്ന് നേരത്തെ സാധനം വാങ്ങി പണം നല്‍കാതെ പോയ യുവാവ് രണ്ടു ദിവസത്തിനു ശേഷം വീണ്ടുമെത്തി സാധനങ്ങള്‍ വേണമെന്ന് പറഞ്ഞു. പണം നല്‍കാതെ ഒന്നും തരില്ലെന്ന് കടയിലെ ഇതര സംസ്ഥാനക്കാരനായ ജീവനക്കാരന്‍ പറഞ്ഞു. ഫോണില്‍ കടയുടമയെ വിളിച്ച് വിവരം പറയുന്നതിനിടെയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിനിടെ കടയില്‍ സാധനങ്ങള്‍ നിരത്തിവച്ച ചില്ലുകൂടിനും കേടുപാട് സംഭവിച്ചു.
യുവാവ് മറ്റ് കടകളിലും സമാന പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു. പരാതിക്ക് പിന്നാലെ ഉച്ചയോടെ പാലാരിവട്ടം പൊലീസ് കടയിലെത്തി. കടയുടമയില്‍ നിന്നും ജീവനക്കാരനില്‍ നിന്നും മൊഴിയെടുത്തു. യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
പിടിഎ യോഗത്തിനിടെ ക്ലാസ് മുറിയിൽ അതിക്രമിച്ചുകയറി പ്രധാനാധ്യാപികയെ മർദിച്ചു; യുവാവ് അറസ്റ്റിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam