ഷിനു ചൊവ്വയുടെ പൊലീസ് നിയമനം; അനർഹർക്ക് നിയമനം നൽകാൻ പാടില്ലെന്ന് ആഭ്യന്തരമന്ത്രി, റിപ്പോർട്ട് തേടി

Published : Jun 17, 2026, 04:10 PM IST
Shinu Chovva Ramesh chennithala

Synopsis

ഷിനു ചൊവ്വയെ പൊലീസ് ഇൻസ്പെക്ടറായി നിയമിച്ചതിൽ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനർഹർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് നിലപാട്.

തിരുവനന്തപുരം: ശരീര സൗന്ദര്യമത്സര വിജയി ഷിനു ചൊവ്വയുടെ പരിശീലനം നീട്ടിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. ഷിനു ചൊവ്വയെ പൊലീസ് ഇൻസ്പെക്ടറായി നിയമിച്ചതിൽ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനർഹർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് നിലപാട്. റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികളിലേക്ക് നീങ്ങുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ശരീര സൗന്ദര്യമത്സര വിജയിയെ ഇൻസ്പെക്ടറായി നിയമനം നൽകിയത് വിവാദമായിരുന്നു. ഇന്ന് പരിശീലനം ആരംഭിക്കേണ്ടതായിരുന്നു ഷിനു ചൊവ്വ. നിയമനത്തിനെതിരെ മന്ത്രിക്ക് പരാതി നൽകിയിനെ തുടർന്നാണ് നടപടി. അതേസമയം, തന്റെ ഇൻസ്പെക്ടര്‍ പരിശീലനം നീട്ടിയ തീരുമാനത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ഷിനു ചൊവ്വ പ്രതികരിച്ചു. താനൊരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല. തന്റെ നിയമനം കൊണ്ട് പ്രമോഷൻ നഷ്ടമാവുന്ന ചില ഉദ്യോഗസ്ഥരാണ് ഈ ഗൂഢാലോചനക്ക് പിന്നിലെന്നും ഷിനു ചൊവ്വ കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ് തന്നെ; മേൽക്കൂര കഴുകി വൃത്തിയാക്കി
ബുള്ളറ്റിൽ ഇടിക്കാതിരിക്കാൻ ബിഎംഡബ്ല്യു വെട്ടിച്ചു, എർടിഗയിലേക്ക് ഇടിച്ചു കയറി; തിരുവനന്തപുരത്ത് അപകടത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്