
തിരുവനന്തപുരം: പുരയിടത്തിലെ ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ 19 പേരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. രാവിലെ വെങ്ങാനൂർ അംബേദ്കർ ഗ്രാമം വാർഡിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടിരുന്നവർക്കാണ് കാട്ടുതേനീച്ചയുടെ കുത്തേറ്റത്.നാല് പുരുഷൻമാർ ഉൾപ്പടെ 37 ഓളം പേർ ജോലി ചെയ്യുകയായിരുന്നു. ഉണങ്ങിയ വാഴയിലകൾ വെട്ടിമാറ്റുന്നതിനിടെയാണ് കൂട്ടത്തോടെയുള്ള ആക്രമണമെന്ന് തൊഴിലാളികൾ പറഞ്ഞു.
19 പേർക്കാണ് കുത്തേറ്റത് മറ്റുള്ളവർ ചിതറിയോടി രക്ഷപ്പെട്ടു.സമീപത്ത് തേൻ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നെന്നും ഈ പ്രദേശത്ത് നിന്നും എത്തിയതാവാം എന്നുമാണ് നാട്ടുകാർ പറയുന്നത്. പനങ്ങോട് സ്വദേശി മോഹനൻ നായർ (65), ജ്വല (59),ജലജ (55), വസന്ത (70), ചന്ദ്രൻ (69) എന്നിവർക്ക് സാരമായി കുത്തേറ്റിരുന്നു. ഇവരെയും കുത്തേറ്റ മറ്റ് ജോലിക്കാരെയും വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ചികിത്സ നൽകിയെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശാലിനി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam