ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരത്ത് അവധി പ്രഖ്യാപിച്ചു, സ‍ര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ബാധകം

Published : Dec 02, 2023, 03:33 PM IST
ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരത്ത് അവധി പ്രഖ്യാപിച്ചു, സ‍ര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ബാധകം

Synopsis

ഡിസംബര്‍ 15 മുതൽ 25 വരെയാണ് ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 15 മുതൽ 25 വരെയാണ് ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് ഡിസംബര്‍ 15 ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് ഡിസംബര്‍ 15 ന് അവധിയെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ അന്നേ ദിവസം നടത്താൻ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കൊന്നും ഈ അവധി ബാധകമായിരിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Child Kidnap Case | Asianet News Live | Malayalam News Live | Latest News

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊടുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പിന്നിലൂടെയെത്തി മുഖത്ത് മുളക് പൊടിവിതറി, തലയിൽ മുണ്ടിട്ട് മൂടി മാല പൊട്ടിച്ച് രക്ഷപ്പെട്ടു; കള്ളനെ കിട്ടി, 37 കാരൻ ജിനേഷ് അറസ്റ്റിൽ