ആലുവയില്‍ മരണപ്പെട്ട ഭിക്ഷാടകയുടെ മുറി പരിശോധിച്ച പൊലീസും നാട്ടുകാരും ഞെട്ടി.!

Web Desk   | Asianet News
Published : Dec 05, 2021, 09:49 AM IST
ആലുവയില്‍ മരണപ്പെട്ട ഭിക്ഷാടകയുടെ മുറി പരിശോധിച്ച പൊലീസും നാട്ടുകാരും ഞെട്ടി.!

Synopsis

എടത്തല പൊലീസും നാട്ടുകാരും ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ആലുവ: കഴിഞ്ഞ ദിവസം കുഴിവേലിപ്പടിയിൽ മരണപ്പെട്ട  ഭിക്ഷാടകയായ വയോധികയുടെ മുറി പരിശോധിച്ച പൊലീസും നാട്ടുകാരും കണ്ടെത്തിയത്  1,67,620 രൂപ.മട്ടാഞ്ചേരി ആനാട്ടിപ്പറമ്പിൽ ഐഷാ ബീവി (73) ആണ് വെള്ളിയാഴ്ച മരിച്ചത്.  പള്ളികൾ കേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തിയിരുന്ന ഇവർ കുഴിവേലിപ്പടി മുസ്‌ലിം ജമാഅത്ത് വക കെട്ടിടത്തിലാണു താമസിച്ചിരുന്നത്.

5 വർഷം മുൻപാണ് ഐഷാ ബീവി കുഴിവേലിപ്പടിയിൽ എത്തിയത്. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുകയാണു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്നത്. എടത്തല പൊലീസും നാട്ടുകാരും ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരം അറിഞ്ഞ് ഐഷാ ബീവിയുടെ സഹോദരിയും ബന്ധുക്കളും എത്തിയിരുന്നു. ഇവര്‍ക്ക് ഈ തുക കൈമാറിയേക്കും. ഇവരുടെ കബറടക്കം നടത്തി. ഐഷാ ബീവിയുടെ ഭര്‍ത്താവ് മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് മരിച്ചിരുന്നു.

ഭിക്ഷാടനത്തിലൂടെ ലഭിച്ച മുഴുവൻ തുകയും കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് നൽകി , പക്ഷേ...

ജയ്പൂർ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായഹസ്തവുമായി രാജ്യത്തിന്റെ വിവിധ മേഖലയിൽ നിന്നും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ ഭിക്ഷാടനത്തിലൂടെ ലഭിച്ച മുഴുവൻ തുകയും സൈനികരുടെ കുടുംബങ്ങൾക്ക് ദാനം ചെയ്തിരിക്കുകയാണ് ഒരു വൃദ്ധ. രാജസ്ഥാനിലെ അജ്മീറിൽ ഭിക്ഷാടനം നടത്തിയിരുന്ന നന്ദിനി ശർമ്മയെന്ന സ്ത്രീയാണ് തന്റെ സമ്പാദ്യം മുഴുവനും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്കായി നൽകിയത്.

6.61 ലക്ഷം രൂപയാണ് നന്ദിനി സൈനികരുടെ കുടുംബങ്ങൾക്ക് വേണ്ടി നൽകിയത്. എന്നാൽ ഈ സഹായം നൽകാൻ ഇന്ന് അവർ ജീവനോടെയില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ രോഗബാധിതയായി മരിച്ച ഇവരുടെ ആഗ്രഹ പ്രകാരമാണ് സമ്പാദ്യം വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കാന്‍ അവകാശികൾ തീരുമാനിച്ചത്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നത് നന്ദിനിയുടെ ആഗ്രഹമായിരുന്നു. 

താൻ‌ ജീവിച്ചിരുന്ന കാലമത്രയും ഭിക്ഷാടനം നടത്തി സ്വരൂപിച്ച പണത്തിന് അവകാശികളായി നന്ദിനി രണ്ട് പേരെ നിയോഗിച്ചിരുന്നു. ഇവരാണ് നന്ദിനിയുടെ ആഗ്രഹം കണക്കിലെടുത്ത് പണം ജവാന്മാർക്കായി നൽകിയത്. അജ്മീറിലെ ഒരു ക്ഷേത്ര പരിസരത്തായിരുന്നു ഇവർ ഭിക്ഷ യാചിച്ചിരുന്നത്. തനിക്ക് ലഭിക്കുന്ന തുകയിൽ നിന്നും ചെലവ് കഴിച്ച് ബാക്കി തുക ബാങ്കിൽ നിക്ഷേപിക്കുന്ന പതിവ് നന്ദിനിയ്ക്ക് ഉണ്ടായിരുന്നു. ഈ തുകയാണ് ഇപ്പോൾ ജവാന്മാർക്കായി അവകാശികൾ നൽകിയത്. 

കഴിഞ്ഞ ദിവസമാണ് വൃദ്ധയുടെ പണം, കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നൽകിയതെന്ന് അജ്മീറിലെ കലക്ടർ വിശ്വമോഹൻ ശർമ്മ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്