9000 രൂപക്ക് ബം​ഗാളിൽ നിന്ന് കൊണ്ടുവരും, 30000 രൂപക്ക് കൊച്ചിയിൽ വിൽക്കും, ഒടുവിൽ പിടിവീണു- യുവാവ് അറസ്റ്റിൽ

Published : Jun 22, 2024, 05:30 PM ISTUpdated : Jun 22, 2024, 05:38 PM IST
9000 രൂപക്ക് ബം​ഗാളിൽ നിന്ന് കൊണ്ടുവരും, 30000 രൂപക്ക് കൊച്ചിയിൽ വിൽക്കും, ഒടുവിൽ പിടിവീണു-  യുവാവ് അറസ്റ്റിൽ

Synopsis

ബംഗാളിൽ നിന്ന് ട്രെയിൻ മാർ​ഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. 9000 രൂപയ്ക്ക് ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ ഇവിടെ വിറ്റിരുന്നത്.

കൊച്ചി: ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിൻ മണ്ഡലിനെയാണ് (23) പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പിടികൂടിയത്. മാറമ്പിള്ളി തിരുവൈരാണിക്കുളം ഭാഗത്തുനിന്നാണ് രഹസ്യ വിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ. ബംഗാളിൽ നിന്ന് ട്രെയിൻ മാർ​ഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. 9000 രൂപയ്ക്ക് ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ ഇവിടെ വിറ്റിരുന്നത്. അതിഥി ത്തൊഴിലാളികൾക്കും യുവാക്കൾക്കിടയിലുമാണ് കച്ചവടം.

 Read More...തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം; ദുരൂഹതകള്‍ തീരുന്നില്ല, തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

വിൽപ്പനക്കായി നിൽക്കുമ്പോഴാണ് പിടികൂടിയത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ കെ. ഷിജി, എസ്.ഐ ജെയിംസ് മാത്യു , എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ പി.എ ഷംസു, മനോജ് കുമാർ, ടി.എ  അഫ്സൽ, എം.പി ജിൻസൺ, ഷൈജു അഗസ്റ്റിൻ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Asianet News Live

PREV
click me!

Recommended Stories

ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം
KL 73 A 8540 അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി