മൈസൂർ യാത്ര കഴിഞ്ഞ് മടങ്ങവെ കോയമ്പത്തൂരിൽ കുഴഞ്ഞുവീണു, സ്കൂൾ ജീവനക്കാരന് ദാരുണാന്ത്യം

Published : Jun 22, 2024, 03:58 PM IST
മൈസൂർ യാത്ര കഴിഞ്ഞ് മടങ്ങവെ കോയമ്പത്തൂരിൽ കുഴഞ്ഞുവീണു, സ്കൂൾ ജീവനക്കാരന് ദാരുണാന്ത്യം

Synopsis

സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.

മണ്ണഞ്ചേരി: യാത്രക്കിടെ സ്കൂൾ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം മഞ്ഞപ്പാറ ഗവ. വി.എച്ച്.എസ് സ്കൂൾ ജീവനക്കാരൻ കുന്നപ്പള്ളി ലൈലാ മൻസിലിൽ താജുദ്ദീനാണ് (താജു - 47) കുഴഞ്ഞ് വീണ് മരിച്ചത്. സുഹൃത്തുക്കളുമായി മൈസൂരിലേക്കുള്ള യാത്ര കഴിഞ്ഞ് മടക്കയാത്രയിൽ കോയമ്പത്തൂരിന് സമീപം വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് (ശനി) മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും. നജ്നയാണ് ഭാര്യ. മക്കൾ: തൗഫീക്ക്, തൻവീർ. പിതാവ്:ഹസൻ. മാതാവ്: ലൈല.

Read More... അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് കാർമികത്വം വഹിച്ച പുരോഹിതൻ അന്തരിച്ചു

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്