സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ യാത്ര: ഇന്നോവ കാറിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു

Published : Jun 22, 2024, 04:46 PM IST
സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ യാത്ര: ഇന്നോവ കാറിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു

Synopsis

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ആദിൽ മരിച്ചത്

കോഴിക്കോട്: കൊടുവള്ളിയിൽ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. നെല്ലാങ്കണ്ടി ആനപ്പാറ കണ്ടാലമ്മല്‍ നിസാറിന്റെ മകന്‍ ആദില്‍ (14) ആണ് മരിച്ചത്. പെരുന്നാള്‍ ദിവസം രാവിലെ നെല്ലാങ്കണ്ടി പെട്രോള്‍ പമ്പിന് മുന്‍വശത്തായിരുന്നു അപകടം. പെട്രോള്‍ പമ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ സ്‌കൂട്ടറും താമരശ്ശേരി ഭാഗത്ത് നിന്ന് വന്ന ഇന്നോവ കാറും കൂട്ടി ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ആദിലിനൊപ്പം രണ്ട് സുഹൃത്തുക്കളും സ്കൂട്ടറിലുണ്ടായിരുന്നു. ഇവര്‍ രണ്ട് പേരും സാരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ