തിരൂരങ്ങാടി ഒതുക്കുങ്ങലിൽ ബംഗാൾ സ്വദേശി പിടിയിലായി; പരിശോധനയിൽ കിട്ടിയത് മൂന്നര കിലോ കഞ്ചാവ്

Published : Mar 04, 2025, 09:19 PM IST
 തിരൂരങ്ങാടി ഒതുക്കുങ്ങലിൽ ബംഗാൾ സ്വദേശി പിടിയിലായി; പരിശോധനയിൽ കിട്ടിയത് മൂന്നര കിലോ കഞ്ചാവ്

Synopsis

 താഹെർ അലി ഷേഖ് (33) എന്നയാളാണ് പിടിയിലായത്.

മലപ്പുറം: തിരൂരങ്ങാടി ഒതുക്കുങ്ങലിൽ 3.5 കിലോഗ്രാമിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. താഹെർ അലി ഷേഖ് (33) എന്നയാളാണ് പിടിയിലായത്. മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ നൗഫൽ എ ന്റെ നേതൃത്വത്തിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. 

എക്സൈസ് ഇൻസ്‌പെക്ടർ ഷിജുമോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രകാശ് പുഴക്കൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് ബാബു, വിനീത്, അഖിൽദാസ് ഇ, സച്ചിൻദാസ്, പ്രവീൺ, അലക്സ്, സൈഫുദ്ദീൻ വിടി, സബീർ.കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ വിനിത.എൽ എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

എക്സൈസ് ഓഫീസറുടെ വീടാക്രമിച്ച കേസിലടക്കം പ്രതിയായ യുവാവ് കടത്തിണ്ണയിൽ മരിച്ച നിലയിൽ

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ