വടക്കൻ പറവൂരിൽ യുവാവിനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥന്റെ വീട് കയറി ആക്രമിച്ചതടക്കം വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വടക്കൻ പറവൂർ സ്വദേശി രാഗേഷ് മേനോനാണ് മരിച്ചത്. മുനിസിപ്പൽ ജംഗ്ഷനിലെ കട വരാന്തയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക് മാറ്റി. രാഗേഷ് അസുഖ ബാധിതനാണെന്നും കഴിഞ്ഞ ദിവസം സുഹൃത്ത് മരിച്ചതിൽ അതീവ ദുഃഖിനായിരുന്നു എന്നും പൊലീസ് അറിയിച്ചു. അനധികൃതമായി മദ്യം വിറ്റത്തിനുൾപ്പെടെ ഇയാൾക്കെതിരെ കേസുണ്ട്. 

YouTube video player