പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് ഇനി വേണ്ട; തൃശ്ശൂർ പൂരത്തിന് റോബോട്ടുകളെ ഉപയോഗിച്ച് വെടിക്കെട്ട് നടത്തണമെന്ന് ബെറ്റർ കൊച്ചി

Published : Apr 24, 2026, 06:54 PM IST
firework

Synopsis

തൃശ്ശൂർ പൂരം വെടിക്കെട്ട് നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, വെടിക്കെട്ട് നിർമ്മാണത്തിലും പ്രയോഗത്തിലും റോബോട്ടുകളെയും ഓട്ടോമേഷൻ സാങ്കേതികവിദ്യകളെയും ഉൾപ്പെടുത്തണമെന്ന് ബെറ്റർ കൊച്ചി സംഘടന ആവശ്യപ്പെട്ടു. ഇത് സുരക്ഷ വർദ്ധിപ്പിക്കുമെന്നും കൂടുതൽ കലാപരമായി വെടിക്കെട്ടുകൾ ഒരുക്കാൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

കൊച്ചി: തൃശ്ശൂർ പൂരം വെടിക്കെട്ട് നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടിനും സാമഗ്രികളുടെ നിർമാണത്തിലും റോബോട്ടുകളെ ഉൾപ്പെടുത്തണമെന്ന് ബെറ്റർ കൊച്ചി സംഘടന ആവശ്യപ്പെട്ടു. മനുഷ്യർ നേരിട്ട് തീ കൊളുത്തുന്നതിന് പകരം ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് കൃത്യമായ സമയക്രമത്തിൽ വെടിക്കെട്ട് നടത്തണമെന്നും സംഘടന നിർദേശിച്ചു. നിലവിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പരമ്പരാഗത രീതികളിലാണ് നിർമാണം നടക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു.

റോബോട്ടുകളും മറ്റ് ഓട്ടോമേഷൻ സാങ്കേതികവിദ്യകളും ഉപയോഗിച്ചാൽ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണം കൂടുതൽ സുരക്ഷിതവും എളുപ്പവുമാകുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കലാപരമായും വൈവിധ്യമാർന്ന രീതിയിലും വെടിക്കെട്ടുകൾ രൂപകല്പന ചെയ്യാനാകുമെന്നും ബെറ്റർ കൊച്ചി പ്രസിഡന്റ് എസ്. ഗോപകുമാർ വ്യക്തമാക്കി.

റോബോട്ടുകളും മറ്റ് ഓട്ടോമേഷൻ സാങ്കേതികവിദ്യകളും ഉപയോഗിച്ചാൽ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണം കൂടുതൽ സുരക്ഷിതവും എളുപ്പവുമാകുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കലാപരമായും വൈവിധ്യമാർന്ന രീതിയിലും വെടിക്കെട്ടുകൾ രൂപകല്പന ചെയ്യാനാകുമെന്നും ബെറ്റർ കൊച്ചി പ്രസി ഡന്റ് എസ്. ഗോപകുമാർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐആര്‍ആര്‍-3 ബോട്ടിൽ ഉണ്ടായിരുന്നത് 4200 കിലോ ഉലുവാച്ചി മത്സ്യം, രണ്ടര ലക്ഷം പിഴ, ലേലം ചെയ്ത വകയിൽ രണ്ടേ മുക്കാൽ ലക്ഷം, എല്ലാം ചെറു മത്സ്യങ്ങൾ
പാർക്കിലെ ചതുപ്പിൽ വീണ് 5 വയസുകാരൻ മരിച്ച സംഭവം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, എറണാകുളം ജില്ല കളക്ടറോട് റിപ്പോർട്ട് തേടി