നവംബർ 13 ന് രണ്ടുപേരും ഒന്നിച്ച് ബിവറേജിലെത്തി, 7500 രൂപ വിലവരുന്ന 9 കുപ്പി മദ്യവുമായി കടന്നു; ഒടുവിൽ പിടിവീണു

Published : Dec 20, 2024, 01:04 PM ISTUpdated : Dec 24, 2024, 01:19 AM IST
നവംബർ 13 ന് രണ്ടുപേരും ഒന്നിച്ച് ബിവറേജിലെത്തി, 7500 രൂപ വിലവരുന്ന 9 കുപ്പി മദ്യവുമായി കടന്നു; ഒടുവിൽ പിടിവീണു

Synopsis

തകഴി സ്വദേശി ഹരികൃഷ്ണൻ, അമ്പലപ്പുഴ സ്വദേശി പത്മകുമാർ എന്നിവരാണ് പിടിയിലായത്

അമ്പലപ്പുഴ: സർക്കാർ മദ്യശാലയിൽ നിന്ന് മദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. തകഴി പഞ്ചായത്ത് 13-ാം വാർഡ് കൻ കോളിൽ ഹരികൃഷ്ണൻ (36), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10-ാം വാർഡ് വെണ്ണല പറമ്പ് പത്മകുമാർ (പപ്പൻ - 38) എന്നിവരെയാണ് അമ്പലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 13 നായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യം വാങ്ങാനെന്ന വ്യാജേന അമ്പലപ്പുഴ ബിവറേജ് ഔട്ട്‌ലെറ്റിലെത്തിയ പ്രതികൾ 7500 രൂപ വിലവരുന്ന 9 കുപ്പി മദ്യം മോഷ്ടിച്ചു കടന്നു കളകയുയായിരുന്നു. അമ്പലപ്പുഴ എസ് ഐ അനീഷ് കെ ദാസിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ വിനിൽ എം കെ, ബിബിൻദാസ്, ജോസഫ് ജോയി, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അടുക്കളയിൽ പതിവില്ലാത്ത ശബ്ദം, തപ്പി തപ്പി സ്ലാബിനടിയിൽ നോക്കിയപ്പോൾ വമ്പനൊരു രാജവെമ്പാല, പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പെരിങ്ങോം കാങ്കോലിലെ ആളില്ലാത്ത വീടുകളിൽ മോഷണം നടന്നു എന്നതാണ്. താഴെ കുറുന്തിൽ രമാദേവി, രാഘവൻ നമ്പ്യാർ എന്നിവരുടെ വീട്ടിലാണ് കള്ളൻ കയറിയത്. പ്രതികൾക്കായി പൊലീസ്  അന്വേഷണം ഊർജിതമാക്കി. ഈ മാസം 10 നാണ് രമാദേവിയും കുടുംബവും വീടുപൂട്ടി തിരുവന്തപുരത്തെ മകളുടെ വീട്ടിലേക്ക് പോയത്. രമാദേവിയുടെ തൊട്ടയൽപക്കമാണ് രാഘവൻ നമ്പ്യാരുടെ വീട്. 11ന് രാഘവൻ നമ്പ്യാരും കുടുംബവും ഗുരുവായൂരിലേക്ക് പോയി. രണ്ട് വീട്ടുകാരും തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരുവീടുകളുടേയും മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത നിലയിലായിരുന്നു. മുറികളിൽ കയറിയ മോഷ്ടാക്കൾ അലമാരിയിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട് പരിശോധിച്ചിട്ടുണ്ട്. രമാദേവിയുടെ വീട്ടിൽ നിന്ന് 7000 രൂപയിലധികം നഷ്ടപ്പെട്ടിട്ടുണ്ട്. രാഘവൻ യാത്ര പോകുന്നതിനാൽ സ്വർണവും പണവും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. രമാദേവിയുടെ പരാതിയിൽ പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദരും ഡോഗ് സ്വാഡും വീടുകളിലെത്തി പരിശോധന നടത്തി. സി സി ടി വികൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ആളില്ലെന്ന് ഉറപ്പാക്കി അടുത്തടുത്തുള്ള 2 വീടുകൾ കൃത്യമായി നോക്കിവെച്ചു; പെരിങ്ങോം മോഷണത്തിൽ അന്വേഷണം ഊർജിതം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി