നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട, 10 ക്യാപ്‍സൂളുകളായി 6454 ഗ്രാം സ്വർണം പിടികൂടി

By Web TeamFirst Published Nov 24, 2022, 8:48 PM IST
Highlights

മുംബൈ  വിമാനത്താവളത്തില്‍ വെച്ച് ഒരു ശ്രീലങ്കൻ  വംശജനാണ്  സ്വർണ്ണം  കൈമാറിയത്  എന്നാണ് ഇവർ  നൽകിയിരിക്കുന്ന മൊഴി. ഇവരെ കൂടുതൽ  ചോദ്യം  ചെയ്യുമെന്ന് അധികൃതർ  വ്യക്തമാക്കി.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. രണ്ടര കോടി രൂപയുടെ സ്വർണ്ണവുമായി രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സൈദ് അബു, താഹിർ ഭരകതുള്ള എന്നിവരാണ് പിടിയിലായത്. ബാഗുകളിൽ 10 ക്യാപ്‍സൂളുകളായി 6454 ഗ്രാം സ്വർണ്ണം ഒളിപ്പിച്ചിരുന്നു. മുംബൈയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ വ്യാജ പേരിലാണ് ഇവർ എത്തിയത്. മുംബൈ  വിമാനത്താവളത്തില്‍ വെച്ച് ഒരു ശ്രീലങ്കൻ  വംശജനാണ്  സ്വർണ്ണം  കൈമാറിയത്  എന്നാണ് ഇവർ  നൽകിയിരിക്കുന്ന മൊഴി. ഇവരെ കൂടുതൽ  ചോദ്യം  ചെയ്യുമെന്ന് അധികൃതർ  വ്യക്തമാക്കി.

click me!