
മലപ്പുറം: സ്‌കൂട്ടർ യാത്രക്കാരനെ തടഞ്ഞു നിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു വൻ കവർച്ച നടത്തിയ സംഘം പൊലീസ് പിടിയിൽ. കോഴിക്കോട് പാലക്കാട് ഹൈവേയിൽ നെടിയിരുപ്പ് എന്ന സ്ഥലത്ത് വച്ചായിരുന്നു സംഘം സ്‌കൂട്ടർ യാത്രക്കാരനെ തടഞ്ഞു നിർത്തി വൻ കവർച്ച നടത്തിയത്. തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കവർച്ച സംഘം 9 ലക്ഷം രൂപയാണ് ഇയാളിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ 6 പേരെയാണ് പൊലീസ് പിടികൂടിയത്. തൃശ്ശൂർ കൊടകര സ്വദേശി ബിനു , നെല്ലായി സ്വദേശി ഹരിദാസൻ , നിശാന്ത് , അമ്മാടം സ്വദേശി കളായ കിഴക്കേ കുണ്ടിൽ നവീൻ, ആനക്കാരൻ സുധി എന്നിവരാണ് പൊലീസ് പിടിയിലായത്.
ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; മലപ്പുറത്തെ എംവിഐക്ക് സസ്പെൻഷൻ
അതേസമയം കോഴിക്കോട് നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹന മോഷണം പതിവാകുന്നതിനിടെ മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിലായി എന്നതാണ്. ജില്ലാ പൊലീസ് മേധാവി അക്ബർ ഐ പി എസി ന്‍റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ ഇൻസ്പെക്ടർ ബാബുരാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കരുവിശ്ശേരി കരൂൽത്താഴം സ്വദേശി സാജൽ എന്ന കണ്ണനെ (18) ആണ് പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാവുന്നതിനു മുമ്പ് തന്നെ ജില്ലയിലും അയൽ ജില്ലകളിലും നിരവധി മോഷണം നടത്തിയിരുന്നു. വിവിധ ജില്ലകളിലെ പൊലീസ് നിരവധി തവണ ഇയാളെ പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇയാൾ അതിവിദഗ്ധമായി ഓടി രക്ഷപ്പെടുകയായിരുന്നു. മുമ്പ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളടങ്ങുന്ന സംഘത്തെ നൂറിലധികം മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. ആക്റ്റീവ,ആക്സസ് ഇനത്തിൽപ്പെട്ട സ്കൂട്ടറുകളാണ് പ്രധാനമായും ഇയാൾ മോഷണം നടത്തിയിരുന്നത്. ചോദ്യം ചെയ്യലിൽ സജൽ പൊലീസിനോട് സമ്മതിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam