ആകെയുണ്ടായിരുന്നത് 8 എണ്ണം, അതിൽ 6 എണ്ണത്തിനെ കാണാനില്ല, കൂടിനകത്ത് നോക്കിയപ്പോൾ കൂറ്റനൊരു പെരുമ്പാമ്പ്, വിഴുങ്ങിയത് 6 കോഴികളെ

Published : Jun 01, 2026, 08:51 PM IST
kannur python

Synopsis

തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തിയാണ് പാമ്പിനെ കൂടിന് വെളിയിലെത്തിച്ചത്. വനംവകുപ്പിന്റെ സഹായത്തോടെ വനത്തിൽ തുറന്നുവിട്ടു.

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കോഴിക്കൂട്ടിൽ കയറി ആറ് കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. പെരിങ്ങോത്തെ പി ഷമീറിന്റെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്. ഇന്ന് രാവിലെ ചെറുപുഴ പെരിങ്ങോത്തുള്ള വീട്ടിലാണ് പെരുമ്പാമ്പെത്തിയത്. രാവിലെ കോഴികളെ തുറന്ന് കോഴികളെ കാണാത്തതിനെ തുടർന്നാണ് കോഴിക്കൂടിനകത്ത് പരിശോധന നടത്തിയത്. എട്ട് കോഴികളാണ് ഉണ്ടായിരുന്നത്. ആറ് കോഴികളെ കാണാതെ വന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് കൂട്ടിനത്ത് ഈ കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തിയാണ് പാമ്പിനെ കൂടിന് വെളിയിലെത്തിച്ചത്. വനംവകുപ്പിന്റെ സഹായത്തോടെ വനത്തിൽ തുറന്നുവിട്ടു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മേയർ കെയർ! കോർപറേഷൻ നൽകിയ ബാഗുകളിൽ മോദിയുടെയും വി വി രാജേഷിന്‍റെയും ചിത്രം, ചർച്ചയാക്കി സിപിഎം; മറുപടിയുമായി ബിജെപി
ഇനി വിട്ടുവീഴ്ചയില്ല, കനത്ത പിഴ തന്നെ ചുമത്തുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്; ഒറ്റ മഴയിൽ മുങ്ങിയ തലസ്ഥാനം, സമയം പാഴാക്കാതെ ഇടപെട്ട് സർക്കാർ