തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി

Published : Dec 10, 2025, 02:46 PM IST
Whale shark

Synopsis

ഫയർഫോഴ്സും വിനോദ സഞ്ചാരികളും പ്രദേശവാസികളും ചേർന്ന് തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി തിരികെ വിട്ടു. വിദേശ വിനോദ സഞ്ചാരികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

കൊല്ലം: പരവൂരിൽ മത്സ്യബന്ധന വലയിൽ കുരുങ്ങി തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. ഇന്നലെയായിരുന്നു സംഭവം. ഫയർഫോഴ്സും വിനോദ സഞ്ചാരികളും പ്രദേശവാസികളും ചേർന്ന് തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി തിരികെ വിട്ടു. തിമിംഗല സ്രാവിനെ കടലിലേക്ക്  വിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവമുണ്ടായത്. കുരുങ്ങിയ വല മുറിച്ചെങ്കിലും തിമിംഗല സ്രാവ് മണലിൽ പൂഴ്ന്ന് പോയതിൽ കടലിലേക്ക് തിരികെവിടുന്നത് ശ്രമകരമായിരുന്നു. ഒടുവിൽ വടംകെട്ടി വലിച്ചാണ് തിരിച്ചയച്ചത്. വിദേശ വിനോദ സഞ്ചാരികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

വീഡിയോ കാണാം 

 

PREV
Read more Articles on
click me!

Recommended Stories

പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ
രാത്രി ഗുഡ്സ് ഓട്ടോയിൽ രണ്ടുപേർ, ഒരാൾ ഓട്ടോയിലിരിക്കും, രണ്ടാമനിറങ്ങി മോഷണം നടത്തും; സിസിടിവിയിൽ കുടുങ്ങി ഒരാൾ പിടിയിലായി