നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Published : Nov 15, 2024, 10:14 AM IST
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Synopsis

അഞ്ചൽ അയിലറ സ്വദേശി സുബിൻ (20) ആണ് മരിച്ചത്. അഞ്ചൽ പുനലൂർ റോഡിൽ അഞ്ചൽ ടൗണിന് സമീപമാണ് അപകടമുണ്ടായത്.

കൊല്ലം: കൊല്ലം അഞ്ചലിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ഏരൂര്‍ അയിലറ സ്വദേശി സുബിന്‍ ആണ് മരിച്ചത്.  20 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെ പുനലൂര്‍ പാതയില്‍ ആര്‍ഒ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ബൈക്കിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

Also Read: നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു