കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Published : Nov 11, 2018, 09:47 PM IST
കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Synopsis

 ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ച് പരുക്കേറ്റ നിലയിൽ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു. കോവൂർ സൗപർണ്ണിക ഹൗസിൽ ഷിനോയ് രാജ് (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കാട്ടുകുളങ്ങര വച്ചാണ് അപകടം. 

കോഴിക്കോട്: ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ച് പരുക്കേറ്റ നിലയിൽ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു. കോവൂർ സൗപർണ്ണിക ഹൗസിൽ ഷിനോയ് രാജ് (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കാട്ടുകുളങ്ങര വച്ചാണ് അപകടം. 

പരുക്കേറ്റ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ജെഡിടി പോളിയിൽ നിന്ന് ഡിപ്ലോമ നേടിയ ഷിനോയ് രാജ് രാമനാട്ടുകര നിസ്സാൻ സർവ്വീസ് സെന്‍ററിലെ ടെയിനിയാണ്. പിതാവ്: വി.കെ.രാജേന്ദ്രൻ കോവൂരിൽ മരപ്പണിക്കാരനാണ്.അമ്മ: റീജ, സഹോദരി: സൗപർണ്ണിക (കർണ്ണാടക സുള്ള്യയിൽ ബിഡിഎസ് ഫൈനൽ വിദ്യാർത്ഥിനിയാണ്). പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടക്കും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

40 തിലേറെ ഫോണുകൾ, എല്ലാം തിരുവനന്തപുരത്ത് നിന്നും മോഷണം പോയത്, കണ്ടെത്തിയത് തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന്
പുലർച്ചെ യുവതിയുടെ കരച്ചിൽ, പ്രസവ വേദനയിൽ പുളഞ്ഞ് ആശുപത്രിയിലേക്ക്; യാത്രാമധ്യേ ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി, തുണയായി നയൻതാര