തെങ്ങിന് മിന്നലേറ്റു; വീട്ടുടമ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Published : Nov 11, 2018, 08:17 PM ISTUpdated : Nov 11, 2018, 08:37 PM IST
തെങ്ങിന് മിന്നലേറ്റു; വീട്ടുടമ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Synopsis

കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ തെങ്ങിന് മിന്നലേറ്റു. വീട്ടുടമ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആറാട്ടുപുഴ പതിനേഴാം വാർഡിൽ ചാപ്രയിൽ കിഴക്കതിൽ മുജീബിന്‍റെ വീട്ടു മുറ്റത്ത്‌ നിന്ന തെങ്ങിനാണ്  മിന്നൽ ഏറ്റത്. വൈകീട്ട്  4 മണിക്കാണ് സംഭവം നടന്നത്.  മിന്നലിന്‍റെ ആഘാതത്തിൽ തെങ്ങിന്‍റെ മുകൾ ഭാഗം കത്തുകയും. തെങ്ങ് മുഴുവനുമായും പൊട്ടിക്കീറുകയും ചെയ്തു. 

ഹരിപ്പാട്: കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ തെങ്ങിന് മിന്നലേറ്റു. വീട്ടുടമ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആറാട്ടുപുഴ പതിനേഴാം വാർഡിൽ ചാപ്രയിൽ കിഴക്കതിൽ മുജീബിന്‍റെ വീട്ടു മുറ്റത്ത്‌ നിന്ന തെങ്ങിനാണ്  മിന്നൽ ഏറ്റത്. വൈകീട്ട്  4 മണിക്കാണ് സംഭവം നടന്നത്.  മിന്നലിന്‍റെ ആഘാതത്തിൽ തെങ്ങിന്‍റെ മുകൾ ഭാഗം കത്തുകയും. തെങ്ങ് മുഴുവനുമായും പൊട്ടിക്കീറുകയും ചെയ്തു. 

സമീപത്ത് നിന്ന മുജീബ് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. തീ പടര്‍ന്ന് കത്തിയ തെങ്ങിന്‍റെ തലഭാഗം ചാര നിറത്തിൽ ഗോളാകൃതിയിൽ താഴോട്ട് പതിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൊട്ടിപൊളിഞ്ഞ തെങ്ങിന്‍റെ അവശിഷ്ടം മുജീബിന്‍റെ ഇടത് തോളിനും. ഭാര്യ സീനയുടെ കണ്ണിലുമാണ് വന്ന് വീണത്. മുജീബിനും സീനയ്ക്കും നിസാര പരിക്കുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !
കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം