ബൈക്ക് അയ്യപ്പഭക്തരുടെ വാഹനവുമായി കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Published : Nov 21, 2024, 07:29 AM IST
ബൈക്ക് അയ്യപ്പഭക്തരുടെ വാഹനവുമായി കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Synopsis

തിരുവല്ലം പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ശ്രീജിത്ത്. ശ്രീജിത്തിന്റെ ബൈക്ക് അയ്യപ്പന്മാർ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ശ്രീജിത്ത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ശ്രീജിത്തിന്റെ ബൈക്ക് അയ്യപ്പന്മാർ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 2012 ലാണ് ശ്രീജിത്ത് സർവീസിൽ കയറിയത്.

സൗരോ‍ർജ കരാർ നേടാൻ ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനക്കേസ്

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി