ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Published : Nov 10, 2018, 11:02 PM IST
ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Synopsis

പള്ളിപ്പൊയിൽ - അമ്പലത്തു കുളങ്ങര റോഡിലൂടെ വരികയായിരുന്ന ടിപ്പർ ലോറിയാണ് ജിതിൻ സഞ്ചരിച്ച ബൈക്കിലിടിച്ചത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോഴിക്കോട്: ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വാകയാട് കുരുന്നത്ത് കണ്ടിയിൽ ജിതിൻ രാജ് (24) ആണ് മരിച്ചത്. ചേളന്നൂർ പള്ളിപ്പൊയിൽ റോഡിൽ പണ്ടാര പറമ്പ് ജംഗ്ഷനിൽ ശനിയാഴ്ച രാവിലെ 10.30 നാണ് അപകടം. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ലോൺസെക്ഷനിൽ ജോലി ചെയ്യുന്ന ജിതിൻ കമ്പനി ആവശ്യത്തിനായി ചേളന്നൂർ ഏഴെ - ആറ് ഊട്ട് കുളം റോഡിലൂടെ യാത്ര ചെയ്യവെ അപകടത്തിൽപ്പെടുകയായിരുന്നു.

പള്ളിപ്പൊയിൽ - അമ്പലത്തു കുളങ്ങര റോഡിലൂടെ വരികയായിരുന്ന ടിപ്പർ ലോറിയാണ് ജിതിൻ സഞ്ചരിച്ച ബൈക്കിലിടിച്ചത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ചന്ദ്രൻ (കോൺഗ്രസ് കോട്ടൂർ മണ്ഡലം പന്ത്രണ്ടാം വാർഡ് പ്രസിഡന്‍റ്) അമ്മ: ചന്ദ്രിക (ആംഗൻവാടി ഹെൽപ്പർ) സഹോദരൻ: നിധിൻ രാജ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി