രാത്രിയിൽ റോഡരികിൽ വീണ്കിടക്കുന്ന നിലയിൽ യുവാവ്; വഴിയാത്രക്കാർ ആശുപത്രിയിലെത്തിച്ചു, ഇടുക്കിയിൽ യുവാവ് മരിച്ചു

Published : Jan 20, 2025, 08:15 AM ISTUpdated : Jan 20, 2025, 08:27 AM IST
രാത്രിയിൽ റോഡരികിൽ വീണ്കിടക്കുന്ന നിലയിൽ യുവാവ്; വഴിയാത്രക്കാർ ആശുപത്രിയിലെത്തിച്ചു, ഇടുക്കിയിൽ യുവാവ് മരിച്ചു

Synopsis

അതുവഴി എത്തിയ വാഹനത്തിൽ ഉണ്ടായിരുന്നവർ പീരുമേട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു.

ഇടുക്കി: കുട്ടിക്കാനത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മുറിഞ്ഞപുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട വിഷ്ണുവിനെ റോഡരികിൽ വീണു കിടക്കുന്ന നിലയിലായിരുന്നു കണ്ടത്. അതുവഴി എത്തിയ വാഹനത്തിൽ ഉണ്ടായിരുന്നവർ പീരുമേട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. അതേസമയം, എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. വിഷ്ണുവിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ഭാര്യയുടെ കഴുത്തിൽ വെട്ടി പൊലീസുകാരൻ, കുതറിമാറിയ ഭാര്യ ചികിത്സയിൽ; അക്രമം പതിവെന്ന് ഭാര്യ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്