വാഹനത്തിന്റെ ഹെഡ്‌ലൈറ്റിനുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Published : Jan 20, 2025, 07:18 AM IST
വാഹനത്തിന്റെ ഹെഡ്‌ലൈറ്റിനുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Synopsis

മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. 

സുൽത്താൻബത്തേരി: സംസ്ഥാന അതിർത്തിയായ മുത്തങ്ങയിൽ വീണ്ടും പൊലീസിന്റെ മയക്കുമരുന്ന് വേട്ട. ഇരുചക്രവാഹനത്തിൽ ലഹരിക്കടത്ത് നടത്തുകയായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട് ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ ആദിത്യൻ(26) ആണ് 49.78 ഗ്രാം എം.ഡി.എം.എയുമായി ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് വിരിച്ച 'വല'യിൽ കുടുങ്ങിയത്. 

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാവ് കുടുങ്ങിയത്. ഇയാൾ സഞ്ചരിച്ച കെഎൽ 21 യു 7003 എന്ന രജിസ്‌ട്രേഷനിലുള്ള മോട്ടോർ സൈക്കിളിന്റെ ഹെഡ് ലൈറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കടത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ പതിനഞ്ച് ലക്ഷത്തോളം വില വരുമെന്ന് പൊലീസ് അറിയിച്ചു. പ്രതി ഗുണ്ടൽപേട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വാഹനമോടിച്ചു വരികയായിരുന്നു. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി സബ് ഇൻസ്പെക്ടർ കെ.കെ. സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

READ MORE: സൈബർ തട്ടിപ്പ്; കരുനാഗപ്പള്ളി സ്വദേശിനിയുടെ 10 ലക്ഷം തട്ടി, പ്രതികളിൽ ഒരാളെ ജാര്‍ഖണ്ഡിൽ എത്തി പിടികൂടി പൊലീസ്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്