ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് ലോറിക്കടിയിൽ കുരുങ്ങി, ദമ്പതികൾക്ക് പരിക്കേറ്റു

Published : Feb 15, 2025, 10:04 AM IST
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് ലോറിക്കടിയിൽ കുരുങ്ങി, ദമ്പതികൾക്ക് പരിക്കേറ്റു

Synopsis

പെരിങ്ങോട്ടുകര നാലും കൂടിയ സെൻ്ററിൽ വെച്ച് ബൈക്കും ലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നു. ബൈക്ക് ലോറിക്കടിയിൽ കുരുങ്ങിയ നിലയിലാണ്.

തൃശ്ശൂര്‍: പെരിങ്ങോട്ടുകരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. മുറ്റിച്ചൂർ സ്വദേശികളായ അണ്ടേഴത്ത് വീട്ടിൽ ശിവശങ്കരൻ, ഷീല എന്നിവർക്കാണ് പരിക്കറ്റത്.

ഇന്ന് രാവിലെ 6.40 ന് പെരിങ്ങോട്ടുകര നാലും കൂടിയ സെൻ്ററിൽ വെച്ച് ബൈക്കും ലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നു. ബൈക്ക് ലോറിക്കടിയിൽ കുരുങ്ങിയ നിലയിലാണ്. ഭാര്യയും ഭർത്താവും മുറ്റിചൂരിലേക്ക് പോകുകയായിരുന്നു. ചരക്കുമായി വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയുമായാണ് ബൈക്ക് ഇടിച്ചത്. ലോറി അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവനെടുത്തത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍; വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യത്തില്‍ തേങ്ങി നാട്, വിട നൽകാൻ ആയിരങ്ങൾ
അമ്മച്ചി ചുമ്മാ 'തീ'യെന്ന് സോഷ്യൽ മീഡിയ; ഫൂട്ട്പാത്തിലേക്ക് ബൈക്ക് കയറ്റിയ യാത്രികനെ വിരട്ടിയ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം