മിനി ട്രക്കും ബൈക്കൂം കൂട്ടിയിടിച്ചു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് ​ഗുരുതര പരിക്ക്

Published : Nov 08, 2024, 04:06 PM ISTUpdated : Nov 08, 2024, 04:57 PM IST
മിനി ട്രക്കും ബൈക്കൂം കൂട്ടിയിടിച്ചു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് ​ഗുരുതര പരിക്ക്

Synopsis

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ തേവലക്കര സ്വദേശി അൽത്താഫ് ആണ് മിനി ലോറിയിടിച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥിയാണ് അൽത്താഫ്.

കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് നാല് റോഡുകൾ ചേരുന്ന ജംഗ്ഷനിലാണ് അപകടമുണ്ടായത്. അൽത്താഫും സുഹൃത്തും സഞ്ചരിച്ച
ബൈക്കിനെ മിനി ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അശ്രദ്ധയും മിനി ലോറിയുടെ അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. 

5 പവൻ മോഷ്ടിച്ചെന്ന് സംശയം, വൈരാഗ്യം; കോട്ടക്കലിൽ നിന്ന് കത്തി വാങ്ങി സുഹൃത്തിനെ കൊന്നു,പ്രതിക് ജീവപര്യന്ത്യം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു