മുട്ടം - കായംകുളം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Published : Apr 10, 2023, 01:21 AM IST
മുട്ടം - കായംകുളം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവ്  മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Synopsis

മുട്ടത്ത് നിന്ന് എവൂർ ഭാഗത്തേക്ക്   പോകുകയായിരുന്ന ബൈക്ക്  എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച്   നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ മുള്ളുവേലിയിലേക്ക്  ഇടിച്ചുകയറുകയായിരുന്നു. 

ഹരിപ്പാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂർ  കൊച്ചു തറയിൽ ഉണ്ണിയുടെ മകൻ അരുൺ കൃഷ്ണൻ (കുട്ടു 21)ആണ് മരിച്ചത്. കൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന മുട്ടം ചിറയിൽ വീട്ടിൽ  സച്ചു (17),കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനായ പെരളശ്ശേരിൽ ധനഞ്ജൻ (67) എന്നിവർക്കാണ് പരിക്കേറ്റത്.   

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ  മുട്ടം കായംകുളം റോഡിൽ വാതല്ലൂർ  ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മുട്ടത്ത് നിന്ന് എവൂർ ഭാഗത്തേക്ക്  പോകുകയായിരുന്ന ബൈക്ക്  എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച്   നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ മുള്ളുവേലിയിലേക്ക്  ഇടിച്ചുകയറുകയായിരുന്നു. അരുൺ കൃഷ്ണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെയും  ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരിക്കേറ്റ  സച്ചുവിനെ വിദഗ്ധ  ചികിത്സയ്ക്കായി  ആദ്യം വണ്ടാനം  മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. അരുൺ കൃഷ്ണന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ശ്രീജയാണ് അരുണിന്റെ അമ്മ. സഹോദരി :അതുല്യ

Read Also: ഭർതൃവീട്ടിൽ നിന്ന് യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയതായി പരാതി

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം