
കോഴിക്കോട്: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് തലക്ക് സാരമായി പരിക്കേറ്റ യുവാവ് മരിച്ചു. കുറ്റിക്കാട്ടൂര്‍ 'വര്‍ണന' പ്രസ് ഉടമ ടി.ടി പ്രവീണ്‍ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് അപകടം ഉണ്ടായത്. സ്ഥാപനത്തില്‍ നിന്ന് വെള്ളിപറമ്പിലെ വീട്ടിലേക്ക് പോകവേ പ്രവീണ്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
പ്രവീണ്‍ സഞ്ചരിച്ച ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന ആളെ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയും മറിഞ്ഞു വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് - കൃഷ്ണന്‍ (കുറ്റിക്കാട്ടൂര്‍ രാംസണ്‍ പ്രസ് ഉടമ). മാതാവ് - പുഷ്പലത. ഭാര്യ - സീന. മക്കള്‍ - അനിരുദ്ധ്, അഭിഷേക്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam