അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്നലെ പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയാണ് അപകടമുണ്ടായത്.
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ബൈക്ക് മെട്രോ പില്ലറിലിടിച്ച് ഐടി ജീവനക്കാരൻ മരിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം സ്വദേശിയായ 25 വയസ്സുള്ള മുഹമ്മദ് മുസ്തഫയാണ് ഇന്നലെ അപകടത്തിൽ മരിച്ചത്. കളമശ്ശേരി ടിവിഎസിന് സമീപം മെട്രോ പില്ലർ നമ്പർ 293 ലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ചു കയറി അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്നലെ പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. ഉടൻ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാക്കനാട് ഐടി കമ്പനിയിലാണ് മുഹമ്മദ് മുസ്തഫ ജോലി ചെയ്യുന്നത്. കാക്കനാട് പടമുഗളിലാണ് താമസം. ഇവിടെ നിന്നും മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

