വിഴിഞ്ഞത്ത് ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് പാഞ്ഞ് കയറി, ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Jun 29, 2025, 11:32 AM IST
Bike accident

Synopsis

ഗതാഗതം തടസപ്പെട്ടതോടെ പാലത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്. 

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്ക് യാത്രികൻ കെഎസ്ആർടിസി ബസിനിടയിൽപ്പെട്ടു, തലനാരിഴ്ക്ക് രക്ഷപ്പെട്ടു. നിസാര പരിക്കുകളോടെ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞത്തെ പഴയ പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ഇവിടെ പുതിയ പാലം നിർമ്മിക്കുന്നതിനായി മണ്ണ് പരിശോധന നടക്കുകായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ പാലത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്.

ഇതിനിടെ സമീപത്തിലൂടെ യുവാവ് ബൈക്ക് ഓടിച്ചു പോകവെ നിയന്ത്രണം വിട്ട് വാഹനം ബസിന് താഴേക്ക് വീണത്. ബൈക്ക് ബസിന്‍റെ പുറക് വശത്തെ ടയറിന് മുന്നിലേക്ക് ആണ് വീണത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നിർമ്മാണ തൊഴിലാളികളും നാട്ടുകാരും ചേർന്ന് യുവാവിനെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. യുവാവിന്‍റെ കാലിന് ചെറിയ പരിക്കേറ്റതല്ലാതെ മറ്റു പ്രശ്നങ്ങളിലെന്ന് നാട്ടുകാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് പേരൂർക്കട ടാങ്കിൽ നിന്ന് പോകുന്ന പ്രധാന കുടിവെള്ള പൈപ്പിൽ ചോ‌‌ർച്ച; ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി
വനിതയെ മണ്ഡലം പ്രസിഡന്റാക്കുന്നതിന്റെ പേരിൽ തർക്കം, ബിജെപി ജനമുന്നേറ്റ സദസില്‍ കൂട്ടയടി; 2 പ്രവർത്തകർക്ക് പരിക്ക്