നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസ്സിനടിയിൽ, തെറിച്ചുവീണ് യുവാവ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Nov 14, 2023, 03:23 PM IST
നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസ്സിനടിയിൽ, തെറിച്ചുവീണ് യുവാവ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

ഇടിയുടെ ആഘാതത്തിൽ സുധീഷ് റോഡിന്റെ മറുഭാഗത്തേക്ക് തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി

തിരുവനന്തപുരം: കാരക്കോണം ധനുവച്ചപുരം റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ടു. ധനുവച്ചപുരം സ്വദേശിയായ സുധീഷിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം. 

അമരവിള ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന സുധീഷിന്റെ ബൈക്ക് നിയന്ത്രണം വിട്ട് വെള്ളറട ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പൂർണമായും ബസ്സിനടിയിൽപ്പെട്ടു. എന്നാല്‍ ഇടിയുടെ ആഘാതത്തിൽ സുധീഷ് റോഡിന്റെ മറുഭാഗത്തേക്ക് തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി. നിസ്സാര പരിക്കുകളോടെ  സുധീഷിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസിടിച്ച് യുവാവ് മരിച്ചു: മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു, ബസിൽ യുവാവിന്‍റെ ഫ്ലക്സ് കെട്ടി പ്രതിഷേധം

അതേസമയം തിരുവനന്തപുരത്ത് മകൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച അധ്യാപിക കാർ ഇടിച്ചു മരിച്ചു. പുഴനാട് ലയോള സ്കൂൾ അധ്യാപിക അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം കള്ളിക്കൽ തേവൻകൊട് വെച്ചായിരുന്നു അപകടം. അഭിരാമിയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിൽ പിന്നിൽ ഇരിക്കുകയായിരുന്ന അർപ്പിതയ്ക്കും അപകടത്തിൽ പരിക്കേറ്റു. അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഭിരാമിയും അർപ്പിതയും സഞ്ചരിച്ച സ്കൂട്ടർ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്.  അഭിരാമിക്ക് അപകടത്തിന് പിന്നാലെ ബോധം നഷ്ടമായി. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം എന്ന വാർത്തയിൽ ഫോട്ടോ മാറിയതിൽ ഖേദിക്കുന്നു
ഇല്ലത്തപ്പടിയില്‍ വീട്ടില്‍ കിണറിന്റെ വല പൊളിഞ്ഞു കിടക്കുന്നത് കണ്ട് വീട്ടുകാർ ചെന്ന് നോക്കി, കിണറ്റിനുള്ളിൽ കണ്ടെത്തിയത് പന്നിയുടെ ജഡം